Malankara Varghese
ടി എം വര്ഗീനസിനെപറ്റി ഒരു വാക്ക്. പെരുമ്പാവൂര്‍ കരയില്‍ തോംബ്ര വീട്ടില്‍ മത്തായിയുടെ മകനായി ജനിച്ച ടി എം വര്ഗീ്സ് ദൈവ ഭക്തിലും ദൈവീക കാര്യങ്ങളിലും അതീവ് തല്പരന്‍ ആയിരുന്നു. ആ താല്പര്യം അദ്ദേഹത്തിന്റെല അന്ത്യ നാളുകള്‍ വരെ തുടരുന്നതിന് അദ്ദേഹത്തിന് സാധിച്ചു. സഭയുടെ എല്ലാ ചിട്ടകളും തെറ്റാതെ പാലിക്കപ്പെട്ടിരുന്ന അദ്ദേഹം നല്ലൊരു സുവിശേഷ പ്രസംഗീകന്‍ കൂടിയായിരുന്നു. അങ്കമാലി ഭദ്രാസന കൌണ്സില്‍ അംഗം , സഭാ മാനേജിംഗ് കമ്മറ്റി അംഗം തുടങ്ങി സാമൂഹ്യ സംസ്കാരീക മേഖലകളില്‍ എല്ലായിടത്തും അദ്ദേഹം സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ആളായിരുന്നു. സൌമ്യനും ശാന്ത ശീലനും ആയ ടി എം വര്ഗ്സിനോട് ഇടപെടുന്ന എല്ലവര്ക്കും അത് ബോധ്യപ്പെടുക കൂടി ചെയ്തിരുന്നു. അദ്ദേഹത്തിന് പാവങ്ങളോടുള്ള സഹാനിഭൂതി പ്രസിദ്ധം ആയിരുന്നു. ടെലിഫോണ്‍ പ്രചാരത്തില്‍ ഇല്ലാത്ത കാലത്ത് പാവങ്ങള്‍ക്ക് സൌജന്യമായി ഉപയോഗിക്കുന്നതിനു വേണ്ടി തന്റെ ഓഫീസിലെ രണ്ടു ഫോണുകളില്‍ ഒരു ഫോണ്‍ ലഭ്യമാക്കിയിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സഭയുടെ എല്ലാ നോമ്പ് പോലും (ബുധന്‍ വെള്ളി ഉള്പ്പൊടെ) കൃത്യമായി നോക്കിയും 3 മണി വരെ ഉപവാസം അനുഷ്ടിക്കുകയും ചെയ്തിരുന്നതാ...