കടമറ്റത്ത് കത്തനാര്‍ - എം. കുര്യൻ തോമസ്
ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കടമറ്റത്ത് കത്തനാര്‍ എന്ന ജനപ്രിയ പരമ്പര ചരിത്രത്തെ ദുര്വ്യാനഖ്യാനം ചെയ്യുന്നതും, മലങ്കര നസ്രാണികളുടെ സംസ്ക്കാരത്തേയും സ്വത്വത്തെയും ഹനിക്കുന്നതുമാണ്.
നാട്ടു ക്രിസ്ത്യാനികളുടെ ചരിത്രത്തെ ഇല്ലായ്മ ചെയ്യുവാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പരമ്പരയിലെ കത്തനാരുടെ വേഷമാറ്റം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ഒരു കഥാപാത്രമെന്നതിലുപരിയായി കടമറ്റത്ത് കത്തനാര്‍ ഒരു ചരിത്രപുരുഷനാണ്. മന്ത്രവാദം ചെയ്യുന്ന ഒരു ക്രൈസ്തവ കത്തനാരെക്കുറിച്ച് കേരളത്തിലുടനീളം പരന്നിരുന്ന ചില പൊടിപ്പും തൊങ്ങലുമുള്ള കഥകള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ സമാഹരിക്കുകയാണുണ്ടായത്.
എന്നാല്‍ കടമറ്റത്തു കത്തനാരെക്കുറിച്ചുള്ള ഗവേഷണപഠന പ്രകാരം കത്തനാര്‍ ഒരു വ്യക്തിയല്ല, ഒരു പരമ്പരയാണ്. മലയാള ഭാഷയിലെ ആദ്യ ചരിത്രഗ്രന്ഥമായ നിരണം ഗ്രന്ഥവരിയിലാണ് കടമറ്റം കത്തനാരന്മാരുടെ പരമ്പരയെക്കുറിച്ചുള്ള രേഖകള്‍ കാണുന്നത്. എ.ഡി. 905-ല്‍ കേരളത്തിലെത്തിയ മാര്‍ ആബോ (മാര്‍ ആവാന്‍) എന്ന പേര്ഷ്യ ന്‍ മെത്രാനില്‍ നിന്നും കടമറ്റം ആറ്റുപിറത്ത് കുടുംബത്തിലെ ഒരു കത്തനാര്‍ മന്ത്രവാദം പഠിച്ചു. ഇദ്ദേഹമായിരുന്നു ആദ്യത്തെ കടമറ്റത്ത് കത്തനാര്‍. കടമറ്റം പള്ളി സ്ഥാപകന്‍ എന്ന് റമ്പാന്പാരട്ടില്‍ സൂചിപ്പിക്കുന്ന മാര്‍ സാബോറിന്റെപ ശിഷ്യനായിരുന്നു മാര്‍ ആബാന്‍.
മാര്‍ സാബോര്‍, മാര്‍ ആബാന്‍, കടമറ്റത്ത് കത്തനാരന്മാര്‍ തുടങ്ങിയ ചരിത്രപുരുഷന്മാരെ ക്രൈസ്തവ ചരിത്രത്തില്‍ നിന്നും ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമം തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. ഉദയംപേരൂര്‍ സുന്നഹദോസില്‍ വെച്ച് (എ.ഡി. 1599-ല്‍) റോമന്‍ കത്തോലിക്കാ മെത്രാനായിരുന്ന ബിഷപ്പ് മെനസിസ്, മാര്‍ സാബോര്‍, മാര്‍ അഫ്രോത്ത്, മാര്‍ ആബാന്‍ തുടങ്ങിയവരെ പാഷാണ്ഡന്മാരായി പ്രഖ്യാപിച്ചു. അവരുടെ നാമത്തിലുള്ള പള്ളികളുടെ പേര് നീക്കംചെയ്യണമെന്നും സുന്നഹദോസിലെ എട്ടാം സമ്മേളനം 25-ാം നിര്ണ്ണകയത്തില്‍ പറയുന്നുണ്ട്.
നാട്ടു കത്തനാരായിരുന്ന കടമറ്റത്തച്ചനെ കപ്പൂച്ചിന്‍ വൈദികന്റെ് വേഷം കെട്ടിച്ചതിന്റെ് പിന്നില്‍ ഇത്തരമൊരു ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ജനപ്രിയമായിതീര്ന്നറ കലാരൂപത്തിലൂടെ വളരെ വിദഗ്ധമായി നടന്ന ചരിത്ര ദുര്വ്യാ ഖ്യാനം, കടമറ്റത്തു കത്തനാര്‍ ഒരു കപ്പൂച്ചിന്‍ വൈദികനായിരുന്നു എന്ന ധാരണ പുതിയ തലമുറയില്‍ എത്തിച്ചിട്ടുണ്ട്. ആവിഷ്ക്കാര സ്വാതന്ത്ര്യം ഒരു സമൂഹത്തിന്റെ, സ്വത്വത്തിന്റെര അടിവേരു പറിക്കുവാന്‍ ഉതകുന്ന തരത്തിലാകരുത്.
16-ാം നൂറ്റാണ്ടില്‍ ഫ്രാന്സിുസ്ക്ക്യന്‍ സന്യാസി സമൂഹത്തില്‍ രൂപം കൊണ്ട വിഭാഗമാണ് കപ്പൂച്ചിന്‍ സന്യാസ പ്രസ്ഥാനം. 1528-ല്‍ മാര്പാെപ്പാ ഇവരെ അംഗീകരിച്ചു. ഇറ്റലിയില്‍ മഞ്ഞുകാലത്ത് ഉപയോഗിക്കുന്ന ശിരോവസ്ത്രമായ കപ്പൂച്ച്യോ എന്ന വാക്കില്‍ നിന്നാണ് കപ്പൂച്ചിന്‍ എന്ന പേര് രൂപംകൊണ്ടത്. 20-ാം നൂറ്റാണ്ടില്‍ മാത്രമാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. 1988-ല്‍ ആണ് സീറോ മലബാര്‍ സഭ ആദ്യ കപ്പൂച്ചിന്‍ പ്രോവിന്സിനനെ (സെന്റ്് ജോസഫ് പ്രോവിന്സ്ണ) അംഗീകരിച്ചത്.
കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന പാരമ്പര്യപ്രകാരം ക്രിസ്തുവര്ഷം് 905-ല്‍ കേരളത്തിലെത്തിയ മാര്‍ ആബോ എന്ന പേര്ഷ്യ ന്‍ മെത്രാനില്‍ നിന്നും കടമറ്റത്ത് ആറ്റുപിറത്ത് കുടുംബത്തില്പെചട്ട ഒരാള്‍ മന്ത്രവാദം പഠിച്ചു. ആ കുടുംബത്തിലെ മൂന്നു തലമുറയിലെ പട്ടക്കാര്ക്ക്് ശേഷം ആ കുടുംബം അന്യം നിന്നു. അതിനുശേഷം മനയത്ത്, മടുക്കുത്താനത്ത്, കോട്ടൂര്‍ എന്നീ കുടുംബങ്ങളില്‍ നിന്നും ദത്തുവെച്ച് കടമറ്റത്ത് കത്തനാര്‍ സ്ഥാനം നല്കിഅയിട്ടുണ്ട്. കൊച്ചി രാജാവിനായിരുന്നു നിനവ് നല്കിത കടമറ്റത്തച്ചന്‍ എന്ന നാമകരണം ചെയ്യുവാനുള്ള അവകാശം. 1605-ല്‍ മലയാളികളുടെ ആദ്യത്തെ റോമന്‍ കത്തോലിക്കാ ബിഷപ്പായിരുന്ന ഫ്രാന്സി്സ് റോസ്, കോലഞ്ചേരിക്ക് സമീപം മന്ത്രവാദം ചെയ്യുന്ന ഒരു പട്ടക്കാരനെ കണ്ടതായി രേഖകളുണ്ട്. കടമറ്റം, കോലഞ്ചേരിയില്‍ നിന്നു കേവലം നാലു കിലോമീറ്റര്‍ മാത്രം ദൂരെയായതിനാല്‍ അത് ഈ പരമ്പരയില്‍ ഒരു കത്തനാരാവാന്‍ സാധ്യത വളരെയധികമാണ്.
1665-ല്‍ കേരളത്തിലെത്തിയ പാശ്ചാത്യ സുറിയാനി മെത്രാന്‍ മാര്‍ ഈവാനിയോസ് ഈ പരമ്പരയില്പ്പെയട്ട മറ്റൊരു കടമറ്റത്ത് കത്തനാരെക്കൊണ്ട് മന്ത്രവാദം ഉപേക്ഷിച്ച് സത്യംചെയ്യിക്കുകയും ഗ്രന്ഥങ്ങള്‍ ചുട്ടുകളയുകയും ചെയ്തു. അതോടെ ആ പരമ്പര അവസാനിച്ചതായി കരുതുന്നു. എന്നാല്‍ ഐതിഹ്യമാലയില്‍ ശക്തന്‍ തമ്പുരാനേയും കടമറ്റത്തു കത്തനാരേയും ബന്ധിച്ചുള്ള ഒരു പരാമര്ശെനത്തില്‍ നിന്നും 18-ാം നൂറ്റാണ്ടിന്റെി അന്ത്യ ദശകത്തിലും ഈ പരമ്പര ഒരു പക്ഷേ അനൗദ്യോഗികമായി നിലനിന്നിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഏതായാലും നാലാം മാര്ത്തോയമ്മായുടെ കാലം മുതല്‍ (1688-1728) പകലോമറ്റത്തു കുടുംബത്തില്‍ നിന്നുള്ള പട്ടക്കാരാണ് കടമറ്റത്ത് പള്ളി വികാരിമാരായി കാണുന്നത്.
കടമറ്റത്തു കത്തനാരന്മാര്‍ ഉപയോഗിച്ചുവന്നിരുന്ന മന്ത്രവാദ രീതിയെ പരിശോധിക്കുമ്പോള്‍ അതിന്റെര പേര്ഷ്യുന്‍ പശ്ചാത്തലം വ്യക്തമാകുന്നുണ്ട്. ആദ്യ കടമറ്റത്ത് കത്തനാരെ പരിശീലിപ്പിച്ച മാര്‍ ആബോ എന്ന പേര്ഷ്യ ന്‍ മെത്രാന്‍ ഈ മന്ത്രവാദരീതിയുടെ പേര്ഷ്യെന്‍ പശ്ചാത്തലത്തിനുള്ള ശക്തമായ തെളിവാണ്. പതിനാറാം നൂറ്റാണ്ടിലെ പോര്ട്ടു ഗീസ് രേഖകള്‍ പാര്സിനമാന്‍ എന്ന സുറിയാനി പുസ്തകമാണ് മന്ത്രവാദത്തിന് അടിസ്ഥാനമാക്കിയിരുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. പേര്ഷ്യരന്‍ മെഡിസിന്സ്ല അഥവാ പാര്സിസമാന്‍ എന്ന ഈ ഗ്രന്ഥം 1599-ല്‍ ഉദയംപേരൂര്‍ സുന്നഹദോസ് നിരോധിച്ച ഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഉള്പ്പെ്ടുന്നുണ്ട്.
1971-ല്‍ ഇടമറുക് ജോസഫ് ശേഖരിച്ച് തന്റെ കേരള സംസ്ക്കാരം എന്ന കൃതിയില്‍ പ്രസിദ്ധീകരിച്ച മലയാള ഭാഷയിലുള്ള കടമറ്റം രീതിയിലുള്ള മന്ത്രങ്ങള്‍ അവയുടെ ശക്തമായ പേര്ഷ്യരന്‍ സഭാ പശ്ചാത്തലം വ്യക്തമാക്കുന്നുണ്ട്. പേര്ഷ്യ ന്‍ സഭാപിതാക്കന്മാരേയും ആ പാരമ്പര്യത്തിലുള്ള പരിശുദ്ധന്മാരെയും അവയില്‍ പരാമര്ശിപക്കുന്നുണ്ട്. ഈ മന്ത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നത്, ബാധ ഒഴിപ്പിക്കല്‍ പോലെയുള്ള സല്മ്ന്ത്രവാദമാണ് കടമറ്റത്ത് കത്തനാര്‍ ചെയ്തിരുന്നത് എന്നാണ്.
കടമറ്റത്ത് കത്തനാര്‍ ഉപയോഗിച്ചിരിക്കുവാന്‍ സാധ്യതയുള്ള വസ്ത്രങ്ങളെന്താണ്? റോമന്‍ കത്തോലിക്കര്‍ കേരളത്തില്‍ വരുന്നതിനു മുമ്പു തന്നെ ഇന്ന് ഓര്ത്തതഡോക്സ് പുരോഹിതന്മാര്‍ ഉപയോഗിക്കുന്ന കമ്മീസ് എന്ന വെളുത്ത കുപ്പായവും അയഞ്ഞ കാലുറകളുമാണ് കേരളത്തിലെ കത്തനാരന്മാര്‍ ഉപയോഗിച്ചിരുന്നതെന്ന് രേഖകളിലൂടെ കാണുവാന്‍ കഴിയും. റോമന്‍ കത്തോലിക്കാ സ്വാധീനത്തിനോ ഉദയംപേരൂര്‍ സുന്നഹദോസിനോ ഈ വസ്ത്രധാരണ രീതി മാറ്റാന്‍ സാധിച്ചില്ല. 1653-ലെ കൂനന്കുീരിശ് സത്യത്തിനുശേഷം മലങ്കരസഭ രണ്ടായി പിളര്ന്നെ ങ്കിലും ഇരു വിഭാഗം പട്ടക്കാരും ഒരേ വസ്ത്രധാരണരീതി തന്നെ തുടര്ന്നു . 19-ാം നൂറ്റാണ്ടിന്റെെ മധ്യത്തില്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെെ കാലത്തു മാത്രമാണ് ഇന്ന് റോമന്‍ കത്തോലിക്കര്‍ ഉപയോഗിക്കുന്ന ളോഹ റോമന്‍ കത്തോലിക്കര്ക്കി ടയില്‍ പ്രചാരത്തില്‍ വരുന്നത്.
കടമറ്റംപള്ളി 1653-ലെ കൂനന്കുകരിശ് സത്യത്തിന് ശേഷം പൂര്ണ്ണിമായി ഓര്ത്തുഡോക്സ് പക്ഷത്ത് ഉറച്ചുനിന്ന പള്ളിയാണ്. കടമറ്റത്തോ സമീപ പ്രദേശത്തോ റോമന്‍ കത്തോലിക്കാ വിഭാഗമുണ്ടായില്ല. അതിനാല്‍ കടമറ്റത്ത് കത്തനാര്‍ എന്ന പരമ്പരയിലെ പട്ടക്കാരെല്ലാവരും മുമ്പു പറഞ്ഞ കമ്മീസാണ് ധരിച്ചിരുന്നത് എന്ന് വ്യക്തമാണ്.
പോര്ട്ടു ഗീസ് കാലഘട്ടത്തിന് മുമ്പും പിമ്പുമുള്ള വിവരണങ്ങളൊന്നിലും കത്തനാരന്മാര്‍ കുരിശ് കൊണ്ടു നടക്കുന്നതായി പരാമര്ശിഞക്കുന്നില്ല. എന്നാല്‍ പെയിന്റ് ചെയ്ത ഒരു ചൂരല്വഗടി അവരുടെ കൈവശമുണ്ടായിരുന്നതായി പരാമര്ശിനക്കുന്നുണ്ട്. വാളും പരിചയും പട്ടക്കാര്‍ കൊണ്ടുനടക്കുക സാധാരണമായിരുന്നു. അതിനാല്‍ കടമറ്റത്ത് കത്തനാര്‍ കുരിശോ ക്രൂശിതരൂപമോ കൈവശം വയ്ക്കുകയെന്നത് സംഭവനീയമല്ല, പ്രത്യേകിച്ചും പൗരസ്ത്യ സുറിയാനി പാരമ്പര്യങ്ങളും മലങ്കര നസ്രാണികളുടെ പാരമ്പര്യവും രൂപങ്ങളെ ശക്തമായി നിരാകരിക്കുന്ന സാഹചര്യത്തില്‍.
വസ്തുതകളും ചരിത്രവും ഇതായിരിക്കെ ഈ സീരിയല്‍ തുടരുന്നത് മലങ്കര നസ്രാണികളേയും യഥാര്ത്ഥ കടമറ്റത്ത് അച്ചന്മാരുടെ ആത്മാവിനേയും അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും തുല്യമാണ്.
എം. കുര്യൻ തോമസ് |
(മലങ്കരസഭാ മാസിക, മാര്ച്ച് , 2006)
ഈ പറയുന്ന കാര്യങ്ങൾക്കു തെളിവുകളാണ് വേണ്ടത് . കടമറ്റത്തചൻ ഒരു പദവിയാണ് ഒരു വ്യക്തിയല്ല എന്നുള്ളത് വളരെ ശരിയാണ് . അദ്ദേഹത്തിന്റെ മന്ത്രവാദത്തിനു ദ്രമിള സംസ്ക്രുതിയോടാണ് ബന്ധം അല്ലാതെ പേര്ഷ്യൻ ബന്ധങ്ങൾ ആരോപിക്കുന്നത് ഒരുതരം objective oriented എഴുത്തു മാത്രം .അദ്ദേഹത്തിന്റെ മന്ത്രങ്ങൾ സിദ്ധ പരംബര്യതിൽനിന്നുള്ളതായിരിക്കാം .അതിനെക്കുരിചോക്കെ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു .
ReplyDeleteപിന്നെ മലങ്കര മൂപ്പൻ സ്ഥാനാർഥി കടമറ്റ ത്തചൻ ആകുന്ന ഒരു പതിവ് പണ്ടേ മുതലുള്ളതയിരുന്നു . പകലോമറ്റം അല്ല കടമറ്റ ത്തുപാലമറ്റ ത്തു തറവാട്ടിൽനിന്നുമാണ് മലങ്കര മൂപ്പനെ കുറേക്കാലം കണ്ടെത്തിയിരുന്നത് . പിന്നീട് പകലോമറ്റം ബന്ധം ആരോപിക്കപ്പെട്ടതാണ് .
വാൽകഷണം
ഇനി അതിനു പേര്ഷ്യൻ ബന്ധം ആരോപിക്കപെട്ടാൽ ,തെളിയിക്കപ്പെട്ടാൽ അതു നമ്മുടെ മാനികേയൻ ബന്ധത്തിന്റെ ഉത്തമ തെളിവാണ് .