മലയും കരയും ചേർന്ന മലയാങ്കരയിൽ AD.52ൽ മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമായി, പതിനാറാം നൂറ്റാണ്ടുവരെ ഒന്നായി ഭാരതത്തിൽ വളർന്നുവന്ന മലങ്കര സഭയെ, റോമൻ കത്തോലിക്കാ സഭ മുതൽ അന്ത്യോക്യൻ സഭ വരെ കീറിമുറിച്ചു അവരവരുടെ കോളനിയാക്കാൻ ശ്രമിച്ചപ്പോൾ, കൂനൻ കുരിശു സത്യത്തിലൂടെയും, മാവേലിക്കര പടിയോലയിലൂടെയും, 1912ലെ കാതോലിക്കേറ്റ് സ്ഥാപനത്തിലൂടെയും വൈദേശിക മേൽക്കോയ്മക്കെതിരെ ശക്തമായി പോരാടി പരിശുദ്ധ സഭയുടെ വിശ്വാസവും, പാരമ്പര്യവും, സ്വാതന്ത്ര്യവും, കാത്തു സംരക്ഷിച്ചു, 1958ലും 1995ലും തുടർന്ന് 2017 ജൂലൈ 3നും ഭാരതത്തിന്റെ പരമോന്നത നീതിപീഠം ആവർത്തിച്ചുറപ്പിച്ചതുപോലെ AD.52ൽ സ്ഥാപിതമായ ഭാരതത്തിലെ തദ്ദേശീയ സഭയായ മലങ്കര സഭ, 1934ലെ മലങ്കരസഭാ ഭരണഘടന പ്രകാരം പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പിൻഗാമിയായി പൗരസ്ത്യദേശം മുഴുവൻ വാണരുളുന്ന കിഴക്കിന്റെ കാതോലിക്കയുടെ പരമാധികാരത്തിൻ കീഴിൽ നിലകൊള്ളുന്നു. INDIAN CHRISTIANITY #indian #christianity #malankarasabha #malankarachurch #orthodox #jacobite #romancatholic #latincatholic #marthoma #csi #rc #christian #church #indianchurch #malankaracatholi...