മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം (എം.ജി.ഒ.സി.എസ്.എം) 106 മത് ആഗോള സംമ്മേളനം ഭിലായില്‍ തുടക്കം
ഛത്തീസ്ഗഡ് : ഭിലായി ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ആരംഭിച്ച മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക് സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം (MGOCSM) 106 മത് ആഗോള സംമ്മേളനം പി.ജെ കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .സംമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന കല്‍ക്കട്ട ഭദ്രാസനത്തിന്‍റെ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ ദിവന്നാസ്യോസ് അധ്യക്ഷത വഹിച്ചു .മുംബൈ ഭദ്രാസനാധിപനും വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രസിടെന്റും കൂടിയായ അഭിവന്ദ്യ ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ,അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ,ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ യൂഹാനോന്‍ മാര്‍ ഡിമിട്രിയോസ് ,മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ സഖറിയ മാര്‍ തെയോഫിലോസ് എന്നിവര്‍ പ്രസംഗിച്ചു . ത്രിദിന ക്യാബ് ഒക്ടോബര്‍ 5 ന് അവസാനിക്കും .സമാപന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവാ തിരുമനസ്സ് കൊണ്ട് ഉദ്ഘാടനം ചെയ്യും
Comments
Post a Comment