പരിശുദ്ധ ചേപ്പാട് തിരുമേനിയുടെ 159 മത് ഓര്‍മ്മ പെരുന്നാള്‍ ഒക്ടോബര്‍ 5 മുതല്‍ 13 വരെ
മലങ്കരയുടെ ഉരുക്കുമനുഷ്യനായ മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ ചേപ്പാട് ഫിലിപ്പോസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 159-ാം ഓര്‍മ്മപ്പെരുന്നാള്‍ 5 മുതല്‍ 13 വരെ നടക്കും.
അഞ്ചിന് രാവിലെ 8ന് വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് കൊടിയേറ്റ്. 6, 7, 8, 9 തീയതികളില്‍ രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ കുര്‍ബ്ബാന. 10ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ കുര്‍ബ്ബാന, 10ന് മര്‍ത്തമറിയം സമാജം ഭദ്രാസന ധ്യാനം ഫാ. മാത്യു വി.തോമസ് ഉദ്ഘാടനം ചെയ്യും. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും.
11ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, 7ന് വന്ദ്യ ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍-എപ്പിസ്കോപ്പാ സുവിശേഷ പ്രസംഗം നടത്തും.
12ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, 7.15ന് ഫാ. എബി ഫിലിപ്പ് അനുസ്മരണ പ്രസംഗം നടത്തും. 13ന് രാവിലെ 7.15ന് പ്രഭാത നമസ്കാരം, എട്ടിന് പദയാത്രയ്ക്ക് സ്വീകരണം, 8.15ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാന, തുടര്‍ന്ന് അവാര്‍ഡ് വിതരണം, സുവനീര്‍ പ്രകാശനം, ശ്ളൈഹിക വാഴ്വ്, 11ന് സമൂഹസദ്യ, 11.30ന് വാദ്യമേളം, 3.30ന് ഭക്തിനിര്‍ഭരമായ റാസ, 6.15ന് ആശീര്‍വാദം, 6.30ന് പെരുന്നാള്‍ കൊടിയിറക്ക്, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.
പെരുന്നാള്‍ ശുശ്രൂഷകള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഗ്രീഗോറിയന്‍ ടി.വി.യിലൂടെ തല്‍സമയം സംപ്രേക്ഷണം ഉണ്ടായിരിക്കും. www.orthodoxchurch.tv,www.gregoriantv.com
Comments
Post a Comment