അമ്പാടിക്ക് സ്നേഹത്തിന്റെ വെള്ളിവെളിച്ചം സമ്മാനം ; ഒപ്പം പ്രാര്‍ത്ഥനയും
എട്ട് വര്‍ഷമായി ഇരുട്ടില്‍ കഴിഞ്ഞ ബ്ലഡ് ക്യാന്‍സര്‍ രോഗിയായ അമ്പാടിക്കും(7) കുടുംബത്തിനു വെട്ടം പകര്‍ന്നത് ഒരു പറ്റം യുവാക്കളുടെ കാരുണ്ണ്യം .തിങ്ങലമറ്റം തോട്ടംകര കോളനിയിലെ ഷീറ്റ്മേഞ്ഞ വീട്ടിലാണ്ണ്‍ അമ്പാടിയും കുടുംബവും താമസിക്കുന്നത്. തുടര്‍ച്ചയായി മണ്ണെണ്ണ വിളക്കിന്റെ പുകയെല്‍ക്കുന്നത് മൂലം അമ്പാടിക്ക് രോഗം കലശലാകുന്നത് പതിവാണ്.നേരത്തെ വൈദ്യുതി അനുവദിക്കുന്നതിനായി അമ്പാടിയുടെ അച്ഛന്‍ കൊടുത്ത അപേക്ഷകളെല്ലാം ചുവപ്പ് നാടയില്‍ തട്ടി ഇരുട്ടില്‍ വീണിരുന്നു.ചെങ്ങന്നൂര്‍ ഭദ്രാസന യുവജനപ്രസ്ഥാനം സെക്രട്ടറിയും വില്ലേജ് ഒഫീസറുമായ ജോബിന്‍ കെ.ജോര്‍ജ്ജാണ് ഈ വിടിന്‍റെ കദന കഥ പുറം ലോകത്തെ അറിയിച്ചത്.തുടര്‍ന്ന്‍ പേരിശേരി ഈസ്റ്റ് മാര്‍ ഗ്രിഗോറിയോസ് ഇടവകയിലെ എം.ജി.എം.അംഗങ്ങളും യുവജനപ്രസ്ഥാനം പ്രവര്‍ത്തകരും ഈ കുടുംബത്തെ ഏറ്റെടുക്കുവാന്‍ മുന്നോട്ട് വരുകയായിരുന്നു.ഇതിന്റെ ആദ്യപടിയായി അമ്പാടിക്ക് സോളാര്‍ പാനലും വിളക്കും നല്‍കി.ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി.തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലിത്തയും പേരിശേരി ഈസ്റ്റ് മാര്‍ ഗ്രിഗോറിയോസ് ഇടവക വികാരി ഫാ.മത്തായി സഖറിയായുടെ നേതൃത്വത്തില്‍ എം.ജി.എം.അംഗങ്ങളും അമ്പാടിയുടെ വീട്ടില്‍ എത്തിയാണ് സോളാര്‍ വിളക്ക് വിതരണം ചെയ്തത്.അമ്പാടിയുടെ വീട് പുനര്‍നിര്‍മ്മാണ പദ്ധതിയും യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്.
Comments
Post a Comment